ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ......
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയിനി തന്റെ പിൻഗാമിയുടെ പേര് നിർദ്ദേശിച്ചെന്ന് റിപ്പോർട്ട്. ഇസ്രയേൽ തനിക്കെതിരെ വധഭീഷണി ഉയർത്തിയ പശ്ചാത്തലത്തിലാണ് ആയത്തുള്ള അലി ഖമയിനി അടുത്ത പരമോന്നത നേതാവിനായി നീക്കം ആരംഭിച്ചിരിക്കുന്നത്. ......
ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോർജ ഏജൻസി. ആണവകേന്ദ്രങ്ങൾ ആക്രമിച്ചാൽ അണുവികിരണമായിരിക്കും ഫലമെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) തലവൻ റഫാൽ ഗ്രോസി ചൂണ്ടിക്കാട്ടുന്നു. ......
ജൂൺ 20, 2025 — ടെൽ അവീവ്:
ഇറാനും ഇസ്രായേലും തമ്മിലുള്ള തുറന്ന പോരാട്ടം അതിരൂക്ഷമാകുമ്പോൾ, ഒരു പ്രതീകാത്മകവും തന്ത്രപരവുമായ നീക്കത്തിലൂടെ ഇറാൻ ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. ഇസ്രായേലിലെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രങ്ങളിലൊന്നായ വെയിസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് നേരെ ഇറാൻ സേന മിസൈൽ ആക്രമണം നടത്തി. ......
ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തും. വെള്ളിയാഴ്ച ജനീവയിലാണ് ചർച്ചകള്‍ നടക്കുക.
അതിനിടെ, ഇസ്രായേല്‍-ഇറാൻ സംഘർഷത്തില്‍ നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തെത്തി. ......
ടെൽ അവീവ്: ഇറാന്റെ ആണവ ശേഷി നിർവീര്യമാക്കാനാണ് പോരാട്ടമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അത് തങ്ങൾ തനിച്ചു ചെയ്യുമെന്നും ആരുടെയും സഹായം ആവശ്യമില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ......
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ ഉടൻ കണ്ടെത്തി വധിക്കുമെന്ന് ഇസ്രയേൽ. ഖമനയി ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ......
ഇറാൻറെ മിസൈലാക്രമണത്തിൽ ഇസ്രയേലിലെ ബീർഷെബയിലെ സൊറോക്ക ആശുപത്രി തകർന്നു. സ്ഫോടനത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ നാലുപേരുടെ നില ഗുരുതരമെന്നുമാണ് റിപ്പോർട്ട്. ......
ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ, വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് ഇസ്രായേലുമായി പങ്കുവെക്കുന്നുവെന്ന് യാതൊരു തെളിവും നൽകാതെ ആരോപിച്ചു. ഇത് സംബന്ധിച്ച് ആശങ്കകൾ ഉയർന്നതിന് പിന്നാലെ, വാട്ട്സ്ആപ്പ് ഈ ആരോപണങ്ങൾ നിഷേധിച്ചു.
പ്രസ്തുത ആരോപണം ഇറാനിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ......